ഒരു പുസ്തകത്തിന്റെ കുഞ്ഞു നൊമ്പരം
എന്തേ ആരും എന്നെ നോക്കുക പോലും ചെയ്യാത്തത് .ഞാനെന്തു ചെയ്തു .എത്ര നാളായെന്നോ ഒരു കരസ്പര്‍ശം ഏല്‍ക്കാന്‍ ഞാന്‍ കൊതിക്കുന്നു .മറ്റു പുസ്തകങ്ങള്‍ തിരയുംമ്പോഴേങ്ങിലും അറിയാതെ എന്നെയൊന്നു തൊട്ടിരുന്നുവെങ്കില്‍...........എനിക്കെന്തു സന്തോഷമാകുമായിരുന്നു ...........
എന്നെ കാണാന്‍ ഭംഗിയിലാത്തത് കൊണ്ടാണോ ?ഈ നരച്ച ബൈന്‍ഡ് ചെയ്ത പച്ച ചട്ടയാണോ നിങ്ങള്ക്ക് എന്നിലേക്ക് വരാനുള്ള തടസ്സം ..അകത്തു മഞ്ഞ നിറമുള്ള എന്റെ താളുകളെ ഇപ്പൊ ആകെ സ്നേഹിക്കാന്‍ ഉള്ളത് കുറച്ചു ഇരട്ടവാലന്മാരും ചിതലുകളും മാത്രം..എനാല്‍ അവര്‍ക്ക് താമസിക്കാന്‍ ഇടം കൊടുത്ത എന്നെ തന്നെ അവര്‍ കാര്‍ന്നു തിന്നുന്നു ..എന്തേ എല്ലാരും എന്നോടിങ്ങനെ സ്നേഹശൂന്യമായി പെരുമാറുന്നു .
എം.ടി.യും മുകുന്ദനും ഒന്നുമല്ലെങ്കിലും എന്നെയും ഏതോ ഒരു എഴുത്തുകാരന്‍ എഴുതിയതല്ലേ ? എന്റെ താളുകള്‍ക്കൊപ്പം ചിതലെടുത്തു പോയത് അയാളുടെ പ്രതീക്ഷകളുമല്ലേ? ഒരു പാവം അപ്പുനനിയോ ശ്രീധരനോ ഇപ്പം എന്റെ താളുകള്‍ക്കിടയില്‍ കിടന്നു വെളിച്ചം കാണാതെ ശ്വാസം കിട്ടാതെ ഇരട്ടവാലന്മാര്‍ക്ക് ഭക്ഷണം ആയിതീര്‍ന്നിട്ടുണ്ടാവില്ലേ ?
വെളിച്ചമെന്തെന്നു തന്നെ ഞാന്‍ മറന്നുപോയിരിക്കുന്നു. എനിക്കുമില്ലേ ആഗ്രഹങ്ങള്‍..?...ഒന്ന് പുറത്തിറങ്ങാന്‍..ആകാശം കാണാന്‍..ശുദ്ധവായു ശ്വസിക്കാന്‍ ...മനുഷ്യഗന്ധം നുകരാന്‍....ഒക്കെ...എന്നാല്‍ ഈ ഇടുങ്ങിയ ഇടനാഴിയിലെ വെളിച്ചം എത്താത്ത ഈ മൂലയില്‍ ഞാനിങ്ങനെ...ആര്‍ക്കും വേണ്ടാതെ.....ഇനിയില്ല ഇവിടുന്നൊരു മോചനം.......
ഒരു നിമിഷം...........ഒരു നേര്‍ത്ത ശബ്ദം കേള്‍ക്കുന്നുണ്ടലോ.........അത് ...അതിങ്ങോട്ടാണല്ലോ വരുന്നത് ...........ഇല്ല ..പ്രതീക്ഷകള്‍ വറ്റിയിട്ടില്ല ........................
അല്ലയോ ദേവാ...എത്രയോ യുഗങ്ങളായി ഈ അഹല്യ നിന്നെയും കാത്തിവിടിരിക്കുന്നു...വരൂ........എനിക്ക് ശാപമോക്ഷം തരൂ..................

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ